2012 മാർച്ച് 12, തിങ്കളാഴ്‌ച

യാത്രാമൊഴി

സന്ധ്യ,
വിടപരയുകയായി...
ഓരങ്ങളില്‍ അള്ളിപ്പിടിച്ച
പകലിന്‍റെ വിയര്‍പ്പുമെന്തി....
തമ്മില്‍ നോക്കിയിരുന്ന കണ്ണുകള്‍
പറയാതെ പോയ കവിതകള്‍
ഭൂതകാലത്തില്‍ അലിഞ്ഞു ചേര്‍ന്നു.
ഒരു നിമിഷം
ഞാന്‍ നിന്നിലമരട്ടെ
ആ നിശ്വാസമെനിക്കാശ്വാസമാകട്ടെ!
പൊടിയും വിയര്‍പ്പു നീര്‍ ഒഴുകിടട്ടെ
സിരകളിലൂടെ.....

ഇനിയീ കണ്ണുകള്‍ നിറയാതിരിക്കാം........
നിനക്കു വേണ്ടി..........

ഋതുക്കള്‍ മാറുന്നതെത്ര പെട്ടെന്നാണ്!
ആരോടും പറയാതെ
ആരെയും കാത്തു നില്‍ക്കാതെ
ഇനിയാര്‍ക്കോ വേണ്ടി ..........

ദൂരെ,
ദേശാടനക്കിളികളും യാത്രയായി...
ഇനി,
നിന്റെ വണ്ടിയും വലിച്ചു മുന്നേറുക.
ഇവിടെ
ഞാന്‍ തനിച്ചല്ല.
എന്റെ നിഴലും
കൂടെ,
നിന്നോര്‍മകളും........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ