2012 മാർച്ച് 8, വ്യാഴാഴ്‌ച

അസ്തമയം കഴിഞ്ഞിട്ടില്ല

എന്നും,
എന്റെ ഗദ്ഗടങ്ങള്‍കകൊപ്പം ഒഴുകിയ
എന്റെ ചിന്തകളെ
ഏറ്റു വാങ്ങിയ പുഴെ;
ഞാനിനി പറയട്ടെ
നിന്നോട് മാത്രം:
'ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ,
ഗാഡമായി
എന്റെ സ്വകാര്യത പണയപ്പെടുത്താന്‍ ഞാന്‍
ഞാനാഗ്രഹിച്ചില്ല
ഞാന്‍ പറഞ്ഞില്ല,
ഒന്നും  ആരോടും.
അവ എനിക്ക് മാത്രം
കൂടെ  നിനക്കും.
എന്നും
എന്റെ വികാരങ്ങളെ കടലാസ് തോനികലായ് ഏറ്റു വാങ്ങി നീ
ഇന്നും ,
എല്ലാം കഴിഞ്ഞപ്പോള്‍
ചിതറിയ ഒരു പിടി വാക്കുകള്‍
പെറുക്കി ക്കൂട്ടി സമ്മാനിക്കയാണ്........
പുഴെ,
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ഗാഡമായി..........

നിലക്കാതെ ചിലക്കുന്ന ചെല്ലപ്പനങ്കിളി,
 മനസ്സ് മദിച്ചിടും സൗന്ദര്യം; സൗരഭ്യം;
ഞാനസൂയ പൂണ്ടതെത്ര!
 എന്‍ താളുകള്‍ നിറച്ചതെത്ര!

ഇന്ന്,
ഗതികിട്ടാതലയുന്ന പ്രേതം കണക്കെ നീ,
പൊട്ടിച്ചിരി തേങ്ങലാകും
ചിലപ്പോള്‍ മൗനം
ഭ്രാന്തിയെപ്പോലെ,
ഞാനും ............

നിന്നിലാഴുന്ന ദംഷ്ട്രകള്‍ ......
നിന്‍ മാറിടം പിളര്‍ക്കുമ്പോള്‍
ഉള്ളിലുയരുന്ന തേങ്ങലുകള്‍ ഞാനറിയുന്നു.
പക്ഷെ, പുഴെ
ഞാന്‍ നിന്‍ പ്രണയിനി
കൈ കാലുകള്‍ ബന്ധിച്ച ഭ്രാന്തി,
വായില്‍  മന്തുള്ള രോഗി,
രക്തമാറ്റ തൂലികക്കുടമ,
കണ്ണുകള്‍  മൂടിക്കെട്ടിയന്ധ-
സമ്രാജ്യതിന്നടിമ.
എന്നിട്ടും പുഴെ,
ഞാന്‍ നിന്നെ പ്രണയിച്ചിടുന്നു
ഗാഡമായി.........

കാത്തുനില്‍ക്കുക നാമിരുവരും
അസ്തമയം കഴിഞ്ഞില്ല- കാണുക.
ഇനിയുമുണ്ടാം
ഒരു തുള്ളി ഉറവയെങ്കിലും
ഉരുകുമീ വേനലില്‍ ഒരു മഴയെങ്കിലും
അല്ലൈകിലെന്ത്!
പുഴെ ,
നമുക്കൊരുമിക്കാം........
അതെ,പുഴെ,
ഞാനിനിയും പ്രണയിക്കും
നിന്നെ മാത്രം!..........

3 അഭിപ്രായങ്ങൾ: