2012 മാർച്ച് 25, ഞായറാഴ്‌ച
2012 മാർച്ച് 19, തിങ്കളാഴ്‌ച
" മനു മോനെ....., നിനക്ക് സുഖമല്ലേ,
നീ നന്നായി പഠിക്കുക -എന്ന് സ്വന്തം ഉപ്പച്ചി"
ഇംഗ്ലീഷില്‍ പൂരിപ്പിച്ച മണി ഓര്‍ഡര്‍ ഫോമിലെ മലയാളത്തില്‍ എഴുതിയ സന്ദേശം വായിച്ചു.TV പരസ്യത്തില്‍ തോണ്ണ്‍ കാട്ടിചിരിക്കുന്ന രണ്ടു വയസ്സുകാരന്‍ മനസ്സിലേക്ക് ഓടി വന്നു..... ആയിരിക്കില്ല,മനുമോന്‍ സ്കൂളില്‍ പോകുന്നുണ്ട്. LKG അല്ലെങ്കില്‍ ഒന്നാം ക്ലാസ് . അതിനപ്പുറം..., ഇല്ല, മനു മോന് ഒരുപാടു വളരാന്‍ കഴിയില്ല, അവനെന്നും ഉപ്പച്ചീടെ പുന്നാര മോനാണ്.
"മനു മോനെ,..... നിനക്ക് സുഖമല്ലേ?" .
ദൈവമേ,....... ഇതെങ്ങിനെ ഇംഗ്ലീഷില്‍ ആക്കി ടൈപ്പ് ചെയ്യും.?!
"Manu mon, hope you well,study well-your father" .
മതിയോ? .......... അമ്മിഞ്ഞ പോലെ തന്നെ മധുരമുള്ള ഉപ്പച്ചീടെ വാക്കുകള്‍ക്കു പകരമാകുമോ ഈ രണ്ടു വരി. !
ചുണ്ടില്‍ ഒരു തണുത്ത ഐസ്ക്രീം മധുരിച്ചു. മനസ്സ് പിറകിലേക്ക്....
"മോള്‍ക്ക് ഉപ്പച്ചീനെ ഇഷ്ടാണോ?"
കൊഴിഞ്ഞ പല്ലിന്‍റെ വിടവ് കാട്ടി അവള്‍ ചിരിച്ചു.
"എങ്കില്‍ ഒരുമ്മ താ"
"ഊംമ..........
ഹായ്......... ഉപ്പച്ചീടെ താടി വെളുത്തു. നിറച്ചും ഐക്കീം........ ഹി ഹി"
"ഹമ്പടി കള്ളീ ........."
"ഇനീം വര്വ പ്പചി ?"
"വരും"
"മോള്‍ക്ക് ഐക്കീം കൊണ്ടാരോ?"
"ഉം"
"ചക്കര ഉമ്മ?"
"പിന്നെ..........." വീണ്ടും ചിരി......
മുടങ്ങാതെ പടി കടന്നു വരുന്ന പോസ്റ്റ് മാമനും ,ഒരു രാത്രിയില്‍ പിന്നാമ്പുറ വാതില്‍തുറന്ന് മഴയിലേക്ക് ഇറങ്ങിപ്പോയ ഉമ്മച്ചീം,ചക്കര ഉമ്മയും ,ഐസ്ക്രീം മധുരവും ഓര്‍മകളില്‍ മാത്രമായി ഒതുങ്ങി.
"കഴിഞ്ഞില്ലേ ? ....." അക്ഷമയായ ചോദ്യം കേട്ടാണ് ഉണര്‍ന്നത്. പുറത്തു കാറിന്‍റെ ഹോണ്‍.....
"ഇപ്പൊ വരാം ........" മുന്നില്‍ നില്‍ക്കുന്ന ഖാദര്‍ ധാരി പുറത്തേക്കു തല നീട്ടി വിളിച്ചു പറഞ്ഞു.
കൈകള്‍ കീബോര്‍ഡില്‍ അമരാന്‍ തുടങ്ങി.
"manu mone, ninakku sukhamalle........ nee nannaayi padikkuka- ennu swantham uppachi"
2012 മാർച്ച് 12, തിങ്കളാഴ്‌ച
യാത്രാമൊഴി
സന്ധ്യ,
വിടപരയുകയായി...
ഓരങ്ങളില്‍ അള്ളിപ്പിടിച്ച
പകലിന്‍റെ വിയര്‍പ്പുമെന്തി....
തമ്മില്‍ നോക്കിയിരുന്ന കണ്ണുകള്‍
പറയാതെ പോയ കവിതകള്‍
ഭൂതകാലത്തില്‍ അലിഞ്ഞു ചേര്‍ന്നു.
ഒരു നിമിഷം
ഞാന്‍ നിന്നിലമരട്ടെ
ആ നിശ്വാസമെനിക്കാശ്വാസമാകട്ടെ!
പൊടിയും വിയര്‍പ്പു നീര്‍ ഒഴുകിടട്ടെ
സിരകളിലൂടെ.....
ഇനിയീ കണ്ണുകള്‍ നിറയാതിരിക്കാം........
നിനക്കു വേണ്ടി..........
ഋതുക്കള്‍ മാറുന്നതെത്ര പെട്ടെന്നാണ്!
ആരോടും പറയാതെ
ആരെയും കാത്തു നില്‍ക്കാതെ
ഇനിയാര്‍ക്കോ വേണ്ടി ..........
ദൂരെ,
ദേശാടനക്കിളികളും യാത്രയായി...
ഇനി,
നിന്റെ വണ്ടിയും വലിച്ചു മുന്നേറുക.
ഇവിടെ
ഞാന്‍ തനിച്ചല്ല.
എന്റെ നിഴലും
കൂടെ,
നിന്നോര്‍മകളും........
വിടപരയുകയായി...
ഓരങ്ങളില്‍ അള്ളിപ്പിടിച്ച
പകലിന്‍റെ വിയര്‍പ്പുമെന്തി....
തമ്മില്‍ നോക്കിയിരുന്ന കണ്ണുകള്‍
പറയാതെ പോയ കവിതകള്‍
ഭൂതകാലത്തില്‍ അലിഞ്ഞു ചേര്‍ന്നു.
ഒരു നിമിഷം
ഞാന്‍ നിന്നിലമരട്ടെ
ആ നിശ്വാസമെനിക്കാശ്വാസമാകട്ടെ!
പൊടിയും വിയര്‍പ്പു നീര്‍ ഒഴുകിടട്ടെ
സിരകളിലൂടെ.....
ഇനിയീ കണ്ണുകള്‍ നിറയാതിരിക്കാം........
നിനക്കു വേണ്ടി..........
ഋതുക്കള്‍ മാറുന്നതെത്ര പെട്ടെന്നാണ്!
ആരോടും പറയാതെ
ആരെയും കാത്തു നില്‍ക്കാതെ
ഇനിയാര്‍ക്കോ വേണ്ടി ..........
ദൂരെ,
ദേശാടനക്കിളികളും യാത്രയായി...
ഇനി,
നിന്റെ വണ്ടിയും വലിച്ചു മുന്നേറുക.
ഇവിടെ
ഞാന്‍ തനിച്ചല്ല.
എന്റെ നിഴലും
കൂടെ,
നിന്നോര്‍മകളും........
2012 മാർച്ച് 11, ഞായറാഴ്‌ച
ഉത്തരം?... ചോദ്യം......!!
കുറെയേറെ ചോദ്യങ്ങള്‍
എങ്കിലും ഉത്തരക്കടലാസ് ശൂന്യമാണ്
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
ചോദ്യങ്ങളാണോ...?
നനഞ്ഞ കടലാസ് തുണ്ടം
മഴക്കാലത്തെ സൂചിപ്പിക്കുന്നു
ജനല്‍ തുറന്നാനിരിക്കുന്നത്
മഴതുല്ലികള്‍ക്ക് സ്വാഗതം
പേന, തന്‍റെ അവസാന തുള്ളി രക്തവും
കടലാസിനു ദാനം ചെയ്ത്
നിസ്സഹായനായി
ഇനിയും വരക്കാനൊരു ശ്രമം
കൈകള്‍ , ലക്ഷ്യമില്ലാതെ
ജീവനറ്റ തൂലിക കൊണ്ട്
അവിടെയും ഇവിടെയും കോറിയിടുന്നു
മോഡേണ്‍ ആര്‍ട്ട് !!
ഇപ്പോള്‍ കടലാസ്
പുരാതന കെട്ടിടത്തിന്‍റെ
ഓലമേഞ്ഞ ഭിത്തിയെ അനുസ്മരിപ്പിക്കുന്നു
ദ്വാരങ്ങള്‍ എണ്ണാന്‍ മാത്രം
സംഖ്യകള്‍ സംഖ്യാരേഖയിലില്ല
വീര്‍ത്ത കണ്ണുകള്‍
ഉച്ചയുറക്കത്തിനു ദാഹിക്കുന്നു
സ്വപ്നങ്ങള്‍ക്ക് അര്‍ദ്ധവിരാമമിട്ട്
കണ്ണുകള്‍ വീണ്ടും
അക്ഷരങ്ങളുടെ അനന്തതയിലേക്ക്
ന്യുട്ടനും പ്ലാങ്ക്സും ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നു
മസ്തിഷ്ക്കത്തിനു കോട്ടം തട്ടാതിരിക്കാന്‍
ഇരു ചെവികളും സഹകരനത്തിലാണ്
ഒരു ചെവി കേള്‍ക്കുന്നുവത്രേ
മറു ചെവി അറിയില്ല.
ഇനിയും........ ഉത്തരക്കടലാസ് ശൂന്യമാണ്..........
എങ്കിലും ഉത്തരക്കടലാസ് ശൂന്യമാണ്
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
ചോദ്യങ്ങളാണോ...?
നനഞ്ഞ കടലാസ് തുണ്ടം
മഴക്കാലത്തെ സൂചിപ്പിക്കുന്നു
ജനല്‍ തുറന്നാനിരിക്കുന്നത്
മഴതുല്ലികള്‍ക്ക് സ്വാഗതം
പേന, തന്‍റെ അവസാന തുള്ളി രക്തവും
കടലാസിനു ദാനം ചെയ്ത്
നിസ്സഹായനായി
ഇനിയും വരക്കാനൊരു ശ്രമം
കൈകള്‍ , ലക്ഷ്യമില്ലാതെ
ജീവനറ്റ തൂലിക കൊണ്ട്
അവിടെയും ഇവിടെയും കോറിയിടുന്നു
മോഡേണ്‍ ആര്‍ട്ട് !!
ഇപ്പോള്‍ കടലാസ്
പുരാതന കെട്ടിടത്തിന്‍റെ
ഓലമേഞ്ഞ ഭിത്തിയെ അനുസ്മരിപ്പിക്കുന്നു
ദ്വാരങ്ങള്‍ എണ്ണാന്‍ മാത്രം
സംഖ്യകള്‍ സംഖ്യാരേഖയിലില്ല
വീര്‍ത്ത കണ്ണുകള്‍
ഉച്ചയുറക്കത്തിനു ദാഹിക്കുന്നു
സ്വപ്നങ്ങള്‍ക്ക് അര്‍ദ്ധവിരാമമിട്ട്
കണ്ണുകള്‍ വീണ്ടും
അക്ഷരങ്ങളുടെ അനന്തതയിലേക്ക്
ന്യുട്ടനും പ്ലാങ്ക്സും ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നു
മസ്തിഷ്ക്കത്തിനു കോട്ടം തട്ടാതിരിക്കാന്‍
ഇരു ചെവികളും സഹകരനത്തിലാണ്
ഒരു ചെവി കേള്‍ക്കുന്നുവത്രേ
മറു ചെവി അറിയില്ല.
ഇനിയും........ ഉത്തരക്കടലാസ് ശൂന്യമാണ്..........
2012 മാർച്ച് 8, വ്യാഴാഴ്‌ച
അസ്തമയം കഴിഞ്ഞിട്ടില്ല
എന്നും,
എന്റെ ഗദ്ഗടങ്ങള്‍കകൊപ്പം ഒഴുകിയ
എന്റെ ചിന്തകളെ
ഏറ്റു വാങ്ങിയ പുഴെ;
ഞാനിനി പറയട്ടെ
നിന്നോട് മാത്രം:
'ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ,
ഗാഡമായി
എന്റെ സ്വകാര്യത പണയപ്പെടുത്താന്‍ ഞാന്‍
ഞാനാഗ്രഹിച്ചില്ല
ഞാന്‍ പറഞ്ഞില്ല,
ഒന്നും ആരോടും.
അവ എനിക്ക് മാത്രം
കൂടെ നിനക്കും.
എന്നും
എന്റെ വികാരങ്ങളെ കടലാസ് തോനികലായ് ഏറ്റു വാങ്ങി നീ
ഇന്നും ,
എല്ലാം കഴിഞ്ഞപ്പോള്‍
ചിതറിയ ഒരു പിടി വാക്കുകള്‍
പെറുക്കി ക്കൂട്ടി സമ്മാനിക്കയാണ്........
പുഴെ,
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ഗാഡമായി..........
നിലക്കാതെ ചിലക്കുന്ന ചെല്ലപ്പനങ്കിളി,
മനസ്സ് മദിച്ചിടും സൗന്ദര്യം; സൗരഭ്യം;
ഞാനസൂയ പൂണ്ടതെത്ര!
എന്‍ താളുകള്‍ നിറച്ചതെത്ര!
ഇന്ന്,
ഗതികിട്ടാതലയുന്ന പ്രേതം കണക്കെ നീ,
പൊട്ടിച്ചിരി തേങ്ങലാകും
ചിലപ്പോള്‍ മൗനം
ഭ്രാന്തിയെപ്പോലെ,
ഞാനും ............
നിന്നിലാഴുന്ന ദംഷ്ട്രകള്‍ ......
നിന്‍ മാറിടം പിളര്‍ക്കുമ്പോള്‍
ഉള്ളിലുയരുന്ന തേങ്ങലുകള്‍ ഞാനറിയുന്നു.
പക്ഷെ, പുഴെ
ഞാന്‍ നിന്‍ പ്രണയിനി
കൈ കാലുകള്‍ ബന്ധിച്ച ഭ്രാന്തി,
വായില്‍ മന്തുള്ള രോഗി,
രക്തമാറ്റ തൂലികക്കുടമ,
കണ്ണുകള്‍ മൂടിക്കെട്ടിയന്ധ-
സമ്രാജ്യതിന്നടിമ.
എന്നിട്ടും പുഴെ,
ഞാന്‍ നിന്നെ പ്രണയിച്ചിടുന്നു
ഗാഡമായി.........
കാത്തുനില്‍ക്കുക നാമിരുവരും
അസ്തമയം കഴിഞ്ഞില്ല- കാണുക.
ഇനിയുമുണ്ടാം
ഒരു തുള്ളി ഉറവയെങ്കിലും
ഉരുകുമീ വേനലില്‍ ഒരു മഴയെങ്കിലും
അല്ലൈകിലെന്ത്!
പുഴെ ,
നമുക്കൊരുമിക്കാം........
അതെ,പുഴെ,
ഞാനിനിയും പ്രണയിക്കും
നിന്നെ മാത്രം!..........
എന്റെ ഗദ്ഗടങ്ങള്‍കകൊപ്പം ഒഴുകിയ
എന്റെ ചിന്തകളെ
ഏറ്റു വാങ്ങിയ പുഴെ;
ഞാനിനി പറയട്ടെ
നിന്നോട് മാത്രം:
'ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ,
ഗാഡമായി
എന്റെ സ്വകാര്യത പണയപ്പെടുത്താന്‍ ഞാന്‍
ഞാനാഗ്രഹിച്ചില്ല
ഞാന്‍ പറഞ്ഞില്ല,
ഒന്നും ആരോടും.
അവ എനിക്ക് മാത്രം
കൂടെ നിനക്കും.
എന്നും
എന്റെ വികാരങ്ങളെ കടലാസ് തോനികലായ് ഏറ്റു വാങ്ങി നീ
ഇന്നും ,
എല്ലാം കഴിഞ്ഞപ്പോള്‍
ചിതറിയ ഒരു പിടി വാക്കുകള്‍
പെറുക്കി ക്കൂട്ടി സമ്മാനിക്കയാണ്........
പുഴെ,
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ഗാഡമായി..........
നിലക്കാതെ ചിലക്കുന്ന ചെല്ലപ്പനങ്കിളി,
മനസ്സ് മദിച്ചിടും സൗന്ദര്യം; സൗരഭ്യം;
ഞാനസൂയ പൂണ്ടതെത്ര!
എന്‍ താളുകള്‍ നിറച്ചതെത്ര!
ഇന്ന്,
ഗതികിട്ടാതലയുന്ന പ്രേതം കണക്കെ നീ,
പൊട്ടിച്ചിരി തേങ്ങലാകും
ചിലപ്പോള്‍ മൗനം
ഭ്രാന്തിയെപ്പോലെ,
ഞാനും ............
നിന്നിലാഴുന്ന ദംഷ്ട്രകള്‍ ......
നിന്‍ മാറിടം പിളര്‍ക്കുമ്പോള്‍
ഉള്ളിലുയരുന്ന തേങ്ങലുകള്‍ ഞാനറിയുന്നു.
പക്ഷെ, പുഴെ
ഞാന്‍ നിന്‍ പ്രണയിനി
കൈ കാലുകള്‍ ബന്ധിച്ച ഭ്രാന്തി,
വായില്‍ മന്തുള്ള രോഗി,
രക്തമാറ്റ തൂലികക്കുടമ,
കണ്ണുകള്‍ മൂടിക്കെട്ടിയന്ധ-
സമ്രാജ്യതിന്നടിമ.
എന്നിട്ടും പുഴെ,
ഞാന്‍ നിന്നെ പ്രണയിച്ചിടുന്നു
ഗാഡമായി.........
കാത്തുനില്‍ക്കുക നാമിരുവരും
അസ്തമയം കഴിഞ്ഞില്ല- കാണുക.
ഇനിയുമുണ്ടാം
ഒരു തുള്ളി ഉറവയെങ്കിലും
ഉരുകുമീ വേനലില്‍ ഒരു മഴയെങ്കിലും
അല്ലൈകിലെന്ത്!
പുഴെ ,
നമുക്കൊരുമിക്കാം........
അതെ,പുഴെ,
ഞാനിനിയും പ്രണയിക്കും
നിന്നെ മാത്രം!..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




