2012 ഏപ്രിൽ 16, തിങ്കളാഴ്‌ച

മറന്നു വെച്ചത്

ഒരിക്കല്‍ ഞാന്‍ എന്നെ മറന്നു വെച്ചു,
ബസ്‌ സ്റ്റോപ്പില്‍ കുട വെച്ച പോലെ.
മഴ വന്നപ്പോള്‍ ആണ് ഓര്‍ത്തത്
ഞാന്‍ എന്നെ മറന്നു വെച്ചു,

വായിച്ചു അടച്ചു വെച്ച പുസ്തക താളില്‍ ,
ചുവരിലെ കണ്ണാടി ചില്ലില്‍,
ഞാന്‍ എന്നെ തിരഞ്ഞു.

പാതി പിന്നിട്ട വഴിയോരത്ത്,
തെക്കേലെ കുളക്കടവില്‍ ......

അവശേഷിച്ച കാലടിപ്പാടുകള്‍
നീണ്ടു പോകുന്നത് നിന്‍റെ ഹൃദയത്തിലേക്ക്
ആണെന്ന് തിരിച്ച അറിഞ്ഞപ്പോലേക്കും
നീ തീരം കടന്നിരുന്നു.