ഒരിക്കല്‍ ഞാന്‍ എന്നെ മറന്നു വെച്ചു,
ബസ് സ്റ്റോപ്പില്‍ കുട വെച്ച പോലെ.
മഴ വന്നപ്പോള്‍ ആണ് ഓര്‍ത്തത്
ഞാന്‍ എന്നെ മറന്നു വെച്ചു,
വായിച്ചു അടച്ചു വെച്ച പുസ്തക താളില്‍ ,
ചുവരിലെ കണ്ണാടി ചില്ലില്‍,
ഞാന്‍ എന്നെ തിരഞ്ഞു.
പാതി പിന്നിട്ട വഴിയോരത്ത്,
തെക്കേലെ കുളക്കടവില്‍ ......
അവശേഷിച്ച കാലടിപ്പാടുകള്‍
നീണ്ടു പോകുന്നത് നിന്‍റെ ഹൃദയത്തിലേക്ക്
ആണെന്ന് തിരിച്ച അറിഞ്ഞപ്പോലേക്കും
നീ തീരം കടന്നിരുന്നു.
ബസ് സ്റ്റോപ്പില്‍ കുട വെച്ച പോലെ.
മഴ വന്നപ്പോള്‍ ആണ് ഓര്‍ത്തത്
ഞാന്‍ എന്നെ മറന്നു വെച്ചു,
വായിച്ചു അടച്ചു വെച്ച പുസ്തക താളില്‍ ,
ചുവരിലെ കണ്ണാടി ചില്ലില്‍,
ഞാന്‍ എന്നെ തിരഞ്ഞു.
പാതി പിന്നിട്ട വഴിയോരത്ത്,
തെക്കേലെ കുളക്കടവില്‍ ......
അവശേഷിച്ച കാലടിപ്പാടുകള്‍
നീണ്ടു പോകുന്നത് നിന്‍റെ ഹൃദയത്തിലേക്ക്
ആണെന്ന് തിരിച്ച അറിഞ്ഞപ്പോലേക്കും
നീ തീരം കടന്നിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ