2015, ജൂലൈ 9, വ്യാഴാഴ്‌ച


           
           ഗ്യാപ്പ്

                        ചില ബസ്സിലെ ക്ലീനെര്‍മാരുടെം കണ്ടക്ടെര്‍മാരുടെം പെരുമാറ്റം കണ്ടാല്‍ തോന്നും സകല നാട്ടുകാരുടേം പരമാധികാരം ഇവര്‍ക്ക് തീര്‍ എഴുതിക്കൊടുതിട്ടുണ്ട് എന്ന്.    ലക്ഷക്കണക്കിന്‌  പൈസ  മുടക്കി  ബസ്‌  വാങ്ങിയ  മുതലാളി പോലും അറിഞ്ഞു കാണില്ല ഇവരടെ ഭരണം.  ഭൂമിയുടെ ഒരറ്റത്ത് നിന്നും
മറ്റേ അറ്റത്തേക്ക് ഓടിയെത്താന്‍ പാടുപെടുന്ന ഡ്രൈവര്‍ പോലും  ഇവരടെ കളിപ്പാവയാണെന്ന് ചിലപ്പോള്‍ തോന്നിപ്പോവും. . ഒന്നടിച്ചാല്‍ നിര്തിക്കൊലനം ,അതും ഇവര് വരച്ച വരയില്‍. അടി തെറ്റിയാല്‍ തെറിയും വീഴും.  രണ്ടു അടിച്ചാല്‍ വാലും പൊക്കി ഓടിക്കൊള്ളനം ഇടം വലം നോക്കാതെ.  . .
 മുന്നില്‍ കയര്യവരെ പിറകിലേക്ക് തള്ളുക ,     പുറകില്‍ നില്‍ക്കുന്നവരെ മുന്നോട്ടു  കയറ്റുക,  പിടിലിക്കു  പിടിച്ചു തള്ളുക,  ഇത്യാദി കലാപരിപാടികളുടെ പേറ്റന്റ്‌ ഇവര്‍ക്കാണ്.  ക്ലീനെര്‍ പറയും: " ഇറങ്ങി നിലക്ക് ,ഇറങ്ങി നിലക്ക് " എന്ന് . കണ്ടക്റെര്‍ അലറും "കയറി നിലക്ക് കയറി നിലക്ക് " എന്ന്.
ഒരിക്കല്‍ സഹി കേട്ട് ഒരുത്തന്‍ ചൊടിഞ്ഞു :" ആദ്യം നിങ്ങള് തന്നെ ഒരു തീരുമാനത്തില്‍ എത്; ഞാന്‍ കയറി നില്‍ക്കണോ ഇറങ്ങി നില്‍ക്കണോ എന്ന് . എന്നിട് തീരുമാനം അറിയിക് "

                                     concession ticket  കാരെ   കണ്ടാല്‍  കണ്ണുരുട്ടുക,  full ടിക്കറ്റ്‌  നിടയില്‍   നിന്നും  അവരെ അരിച്ചെടുത്ത്‌ തെറി പറയുക എന്നിങ്ങനെ പോകുന്നു കാര്യങ്ങള്‍............
              ആളുകള്‍ ഇറങ്ങുമ്പോള്‍ ബസില്‍ ഇടിച്ചു പൊടി തട്ടി എടുക്കുന്ന ഒരു രീതിയുണ്ട്. വീട്ടില്‍ പഞ്ചസാര ടിന്‍ കാലി ആക്കുന്നതാണ്    ഓര്‍മ്മ  വരിക.

       വൈകീട്ട് ഓഫീസില്‍ നിന്നും ഇറങ്ങാന്‍ സ്ഥിരമായി ഒരു സമയം ഇല്ലാത്തതിനാല്‍ സ്ഥിരമായി ഒരു ബസ്സും ഇല്ല, അല്ലെങ്കിലും അതില്‍ ഒനും വല്ല്യ കാര്യം ല്ല്യ.  എങ്ങിനെങ്കിലും വീട്ടില്‍ എത്യാല്‍ മതി. . ബസ്സില്‍ കയറിയാലുടന്‍ ഉറങ്ങുന്ന സ്വഭാവക്കാരിയായതിനാല്‍ ഇടക്കുണ്ടാകുന്ന ബ്ലോക്ക്‌, ലൈവ് stund , തെറി എന്നിവ പലപ്പോഴും മിസ്സ്‌ ആകും. എന്തിനു ഇറങ്ങേണ്ട സ്റ്റോപ്പ്‌ പോലും മിസ്സ്‌ ആകാറുണ്ട്.  (കയ്യില്‍ ഒരു വാച്ച് ഉള്ളതിനെ max  utilise  ചെയ്യാന്‍ അങ്ങനെ  ആണ്  തോന്നിയത്.) സീറ്റില്‍ ഇരുന്നാല്‍ ഉടന്‍ വാച്ച് നു ക്ഴപ്പം ഒന്നുമില്ലെന്ന് ഉറപ്പു വരുത്തും. . (കിടന്നാല്‍ ഉടന്‍  എന്നായിരിക്കും കൂടുതല്‍ ശരി. സൂപ്പര്‍ ഫാസ്റ്റ് ബുസ്സു കളുടെ  സ്റ്റൈല്‍ കണ്ടാല്‍  തന്നെ കിടന്നുറങ്ങാന്‍ തോന്നിപ്പോകും. ) . പിന്നെ മനസ്സില്‍ ഒരു ഒന്നര മണിക്കൂര്‍ stop watch സെറ്റ് ചെയ്യും (ആരോ പറഞ്ഞ പോലെ ഒരു അലാറം വെക്കുന്നതാവും ഇതിലും നല്ലത്. ബസ്സിലുള്ള എല്ലാവര്ക്കും എനീക്കാമല്ലോ. ). ഇനി ഉറങ്ങ്യാലും കുഴപ്പമില്ല.
അഥവാ പെട്ടെന്ന് ഞെട്ടി എനീക്കുകയാനെങ്കില്‍ പുറത്തോട്ടു നോക്കീട്ടും വല്ല്യ കാര്യമൊന്നും ഇല്ല . ഉറക്ക പിച്ചില്‍ സ്വര്‍ഗ്ഗ ലോകം ആണെന്നെ  തോന്നു. നേരെ മറിച്ച്‌ വാച്ച്ല്‍ നോക്കാണെങ്കില്‍ അറിയാം എവടെ എത്തി എന്ന്. (അതൊരു പരീക്ഷിച്ചു വിജയിച്ച  technic തന്നെ ആണേ... ). അത് കൊണ്ട് എനിക്ക് എന്നും എന്റെ സ്റ്റോപ്പ്‌ മിസ്സ്‌ ആവാതെ കഴിയുന്നു.  ബട്ട്‌ അടിപിടികള്‍ എന്നും മിസ്സ്‌ ആവുക തന്നെ ചെയ്യുന്നു.

                     ഇന്ന് അതിനും ഒരു യോഗം ഉണ്ടായി.
കുറ്റിപ്പുറം സ്റ്റാന്‍ഡില്‍  എതിയപ്പോലാണെന്ന് തോന്നുന്നു .. സമയം തെറ്റി എന്ന് ഡ്രൈവര്‍ക്ക് നല്ല ബൊധമുന്ദ് എന്ന്  അയാളുടെ തിടുക്കവും  ബസ്സിന്റെ സ്പീഡും കണ്ടല്‍ ഏതു കണ്ണു പൊട്ടനും അരിയും. .  പക്ഷെ ബോധമില്ലാത്ത കന്റെക്ടരെ പറഞ്ഞിറെന്നു  കാര്യം. അയാള് തന്നെ തെറി വിളിച്ച മറ്റേ ബസ്സിലെ ജീവനക്കാരെ  തന്തക്കു വിളിക്കാന്‍ പൊയി.
"പോട്ടെടാ,നീ വന്നു കേറ്" . ഡ്രൈവെന്റെ വാക്ക് ആര് കേള്‍ക്കാന്‍ !!

എത്ര തെറി വിളിച്ചിട്ടും മതിയാകാതെ ഉറഞ്ഞു തുള്ളുന്ന കന്റെക്ടര്‍ പെട്ടെന്ന് ആണ് അത് കണ്ടത് : തന്റെ സ്വന്തം ബസ്‌ തന്നെ കൂട്ടാതെ അതാ കുതിച്ചു പെയ്യുന്നു.. "ഡാ ........... ഞാന്‍ കയറീട്ടില്ല ".
 പിറകെ ഓടുന്ന തന്‍റെ സ്വന്തം  കണ്ടക്ടര്‍ യും അവനെ സഹായിക്കാന്‍ single bell  അടിചോണ്ടിരിക്കുന്ന ക്ലീനെര്‍ യോ മൈന്‍ഡ് ചെയ്യാതെ നമ്മടെ ട്രൈവന്‍ അങ്ങനെ .................'മുന്നോട്ട് മുന്നോട്ട് ധീരനായ്‌ പായുന്നു മാന്‍ പേട പോലവള്‍ മുന്നില്‍ ............... . "ഒരു പാട്ടാണ് ചുണ്ടില്‍ വന്നതു.


കണ്ടക്ട്ടെരുടെ അവസ്ഥ കണ്ടിട്ട് ചിരിക്കണോ കരയണോ എന്നായി എന്‍റെ സംഷയം.  ചിരിക്കാതിരിക്കാന്‍ തീരെ വയ്യ.! അയ്യാള് തൃശൂര്‍ വരെ ഓടേണ്ടി വരുമോ ഭഗവനെ.........
   
                   എന്തായാലും MES Eng college ന്റെ മുന്നില്‍ എത്തിയപ്പോള്‍ ആണ് ശരിക്കും ചിരി വന്നതു.

 സിനിമ സ്റ്റൈലില്‍ ഒരു വലിയ ബസ്‌ എന്റെ ബസിന്‍റെ മുന്നില്‍ കുറുകെ വന്നു നിന്നു.. നേരത്തെ അടിയുടെ ബാക്കി കാണാം എന്നാ സന്തോഷത്തോടെ ഞാനുള്‍പ്പെടെ ബസ്സിലുള്ള എല്ലാവരും തല പുറത്തേക്കു നീട്ടി.
ഏവരെയും നിരാശ പ്പെടുത്തി കൊണ്ട്, ചിരിയുടെ ഒരു മാലപ്പടക്കത്തിനു തിരി കൊളുത്തി കൊണ്ട് അത് വരെ തന്തക്കും തള്ളക്കും വിളിച്ച അതെ ബസ്സില്‍ നമ്മടെ കഥാപാത്രം ലാന്‍ഡ്‌ ചെയ്തു.  ഇനി ഒരു അങ്കത്തിനു ബാല്യ ഇല്ലഞ്ഞിട്ടോ "തടി കിട്ട്യാല്‍ നന്ന് എന്ന് വെച്ചോ അറിയില്ല കിട്ടിയ chance  മുതലാക്കി പിറകിലെ ബസ്‌ എന്റെ ബസ്സിലെ ഓവര്‍ ടേക്ക് ചെയ്തു പൊയി.

ഇപോ ആരുടെ ഗ്യാപ്പാ പോയത്... ഹ ഹ ഹ

2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

മറന്നു വെച്ചത്

ഒരിക്കല്‍ ഞാന്‍ എന്നെ മറന്നു വെച്ചു,
ബസ്‌ സ്റ്റോപ്പില്‍ കുട വെച്ച പോലെ.
മഴ വന്നപ്പോള്‍ ആണ് ഓര്‍ത്തത്
ഞാന്‍ എന്നെ മറന്നു വെച്ചു,

വായിച്ചു അടച്ചു വെച്ച പുസ്തക താളില്‍ ,
ചുവരിലെ കണ്ണാടി ചില്ലില്‍,
ഞാന്‍ എന്നെ തിരഞ്ഞു.

പാതി പിന്നിട്ട വഴിയോരത്ത്,
തെക്കേലെ കുളക്കടവില്‍ ......

അവശേഷിച്ച കാലടിപ്പാടുകള്‍
നീണ്ടു പോകുന്നത് നിന്‍റെ ഹൃദയത്തിലേക്ക്
ആണെന്ന് തിരിച്ച അറിഞ്ഞപ്പോലേക്കും
നീ തീരം കടന്നിരുന്നു.

2012, മാർച്ച് 19, തിങ്കളാഴ്‌ച

" മനു മോനെ....., നിനക്ക് സുഖമല്ലേ,

                                       " മനു മോനെ....., നിനക്ക് സുഖമല്ലേ,
                                         നീ നന്നായി  പഠിക്കുക -എന്ന് സ്വന്തം ഉപ്പച്ചി"

                                        ഇംഗ്ലീഷില്‍ പൂരിപ്പിച്ച മണി ഓര്‍ഡര്‍ ഫോമിലെ മലയാളത്തില്‍ എഴുതിയ സന്ദേശം വായിച്ചു.TV പരസ്യത്തില്‍    ‍തോണ്ണ്‍  കാട്ടിചിരിക്കുന്ന രണ്ടു വയസ്സുകാരന്‍ മനസ്സിലേക്ക് ഓടി വന്നു..... ആയിരിക്കില്ല,മനുമോന്‍ സ്കൂളില്‍ പോകുന്നുണ്ട്.  LKG അല്ലെങ്കില്‍ ഒന്നാം ക്ലാസ് . അതിനപ്പുറം..., ഇല്ല, മനു മോന് ഒരുപാടു വളരാന്‍ കഴിയില്ല, അവനെന്നും ഉപ്പച്ചീടെ പുന്നാര മോനാണ്.

                                  "മനു മോനെ,..... നിനക്ക് സുഖമല്ലേ?" .
ദൈവമേ,....... ഇതെങ്ങിനെ ഇംഗ്ലീഷില്‍ ആക്കി ടൈപ്പ് ചെയ്യും.?!
"Manu mon, hope you well,study well-your father" .
മതിയോ? .......... അമ്മിഞ്ഞ പോലെ തന്നെ മധുരമുള്ള ഉപ്പച്ചീടെ വാക്കുകള്‍ക്കു പകരമാകുമോ ഈ രണ്ടു വരി. !

 ചുണ്ടില്‍ ഒരു തണുത്ത ഐസ്ക്രീം മധുരിച്ചു. മനസ്സ് പിറകിലേക്ക്....

"മോള്‍ക്ക്‌ ഉപ്പച്ചീനെ ഇഷ്ടാണോ?"
കൊഴിഞ്ഞ പല്ലിന്‍റെ വിടവ് കാട്ടി അവള്‍ ചിരിച്ചു.
"എങ്കില്‍ ഒരുമ്മ താ"
"ഊംമ..........
 ഹായ്‌......... ഉപ്പച്ചീടെ താടി വെളുത്തു. നിറച്ചും ഐക്കീം........ ഹി ഹി"
"ഹമ്പടി കള്ളീ ........."

"ഇനീം  വര്വ പ്പചി ?"
"വരും"
"മോള്‍ക്ക്‌ ഐക്കീം കൊണ്ടാരോ?"
"ഉം"
"ചക്കര ഉമ്മ?"
"പിന്നെ..........." വീണ്ടും  ചിരി......


          മുടങ്ങാതെ പടി കടന്നു വരുന്ന പോസ്റ്റ്‌ മാമനും ,ഒരു രാത്രിയില്‍ പിന്നാമ്പുറ വാതില്‍തുറന്ന് മഴയിലേക്ക്‌ ഇറങ്ങിപ്പോയ ഉമ്മച്ചീം,ചക്കര ഉമ്മയും ,ഐസ്ക്രീം മധുരവും ഓര്‍മകളില്‍ മാത്രമായി ഒതുങ്ങി.


"കഴിഞ്ഞില്ലേ ? ....." അക്ഷമയായ ചോദ്യം കേട്ടാണ്  ഉണര്‍ന്നത്. പുറത്തു കാറിന്‍റെ ഹോണ്‍.....
 "ഇപ്പൊ വരാം ........"  മുന്നില്‍ നില്‍ക്കുന്ന ഖാദര്‍  ധാരി പുറത്തേക്കു തല നീട്ടി വിളിച്ചു പറഞ്ഞു.
കൈകള്‍ കീബോര്‍ഡില്‍ അമരാന്‍ തുടങ്ങി.
"manu mone, ninakku sukhamalle........ nee nannaayi padikkuka- ennu swantham uppachi"
                





2012, മാർച്ച് 12, തിങ്കളാഴ്‌ച

യാത്രാമൊഴി

സന്ധ്യ,
വിടപരയുകയായി...
ഓരങ്ങളില്‍ അള്ളിപ്പിടിച്ച
പകലിന്‍റെ വിയര്‍പ്പുമെന്തി....
തമ്മില്‍ നോക്കിയിരുന്ന കണ്ണുകള്‍
പറയാതെ പോയ കവിതകള്‍
ഭൂതകാലത്തില്‍ അലിഞ്ഞു ചേര്‍ന്നു.
ഒരു നിമിഷം
ഞാന്‍ നിന്നിലമരട്ടെ
ആ നിശ്വാസമെനിക്കാശ്വാസമാകട്ടെ!
പൊടിയും വിയര്‍പ്പു നീര്‍ ഒഴുകിടട്ടെ
സിരകളിലൂടെ.....

ഇനിയീ കണ്ണുകള്‍ നിറയാതിരിക്കാം........
നിനക്കു വേണ്ടി..........

ഋതുക്കള്‍ മാറുന്നതെത്ര പെട്ടെന്നാണ്!
ആരോടും പറയാതെ
ആരെയും കാത്തു നില്‍ക്കാതെ
ഇനിയാര്‍ക്കോ വേണ്ടി ..........

ദൂരെ,
ദേശാടനക്കിളികളും യാത്രയായി...
ഇനി,
നിന്റെ വണ്ടിയും വലിച്ചു മുന്നേറുക.
ഇവിടെ
ഞാന്‍ തനിച്ചല്ല.
എന്റെ നിഴലും
കൂടെ,
നിന്നോര്‍മകളും........

2012, മാർച്ച് 11, ഞായറാഴ്‌ച

ഉത്തരം?... ചോദ്യം......!!

കുറെയേറെ ചോദ്യങ്ങള്‍
എങ്കിലും ഉത്തരക്കടലാസ് ശൂന്യമാണ്
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
ചോദ്യങ്ങളാണോ...?

നനഞ്ഞ കടലാസ് തുണ്ടം
മഴക്കാലത്തെ സൂചിപ്പിക്കുന്നു
ജനല്‍ തുറന്നാനിരിക്കുന്നത്
മഴതുല്ലികള്‍ക്ക് സ്വാഗതം

പേന, തന്‍റെ   അവസാന തുള്ളി രക്തവും
കടലാസിനു ദാനം ചെയ്ത്
നിസ്സഹായനായി
ഇനിയും വരക്കാനൊരു ശ്രമം

കൈകള്‍ ,‍ ലക്ഷ്യമില്ലാതെ
ജീവനറ്റ തൂലിക കൊണ്ട്
അവിടെയും ഇവിടെയും കോറിയിടുന്നു
മോഡേണ്‍ ആര്‍ട്ട്‌ !!

ഇപ്പോള്‍ കടലാസ്
പുരാതന കെട്ടിടത്തിന്‍റെ
ഓലമേഞ്ഞ ഭിത്തിയെ അനുസ്മരിപ്പിക്കുന്നു
ദ്വാരങ്ങള്‍ എണ്ണാന്‍ മാത്രം
സംഖ്യകള്‍ സംഖ്യാരേഖയിലില്ല

വീര്‍ത്ത കണ്ണുകള്‍
ഉച്ചയുറക്കത്തിനു ദാഹിക്കുന്നു
സ്വപ്നങ്ങള്‍ക്ക് അര്‍ദ്ധവിരാമമിട്ട്
കണ്ണുകള്‍ വീണ്ടും
അക്ഷരങ്ങളുടെ അനന്തതയിലേക്ക്
ന്യുട്ടനും പ്ലാങ്ക്സും ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നു
മസ്തിഷ്ക്കത്തിനു കോട്ടം തട്ടാതിരിക്കാന്‍
ഇരു ചെവികളും സഹകരനത്തിലാണ്
ഒരു ചെവി കേള്‍ക്കുന്നുവത്രേ
മറു ചെവി അറിയില്ല.

ഇനിയും........ ഉത്തരക്കടലാസ് ശൂന്യമാണ്..........

2012, മാർച്ച് 8, വ്യാഴാഴ്‌ച

അസ്തമയം കഴിഞ്ഞിട്ടില്ല

എന്നും,
എന്റെ ഗദ്ഗടങ്ങള്‍കകൊപ്പം ഒഴുകിയ
എന്റെ ചിന്തകളെ
ഏറ്റു വാങ്ങിയ പുഴെ;
ഞാനിനി പറയട്ടെ
നിന്നോട് മാത്രം:
'ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ,
ഗാഡമായി
എന്റെ സ്വകാര്യത പണയപ്പെടുത്താന്‍ ഞാന്‍
ഞാനാഗ്രഹിച്ചില്ല
ഞാന്‍ പറഞ്ഞില്ല,
ഒന്നും  ആരോടും.
അവ എനിക്ക് മാത്രം
കൂടെ  നിനക്കും.
എന്നും
എന്റെ വികാരങ്ങളെ കടലാസ് തോനികലായ് ഏറ്റു വാങ്ങി നീ
ഇന്നും ,
എല്ലാം കഴിഞ്ഞപ്പോള്‍
ചിതറിയ ഒരു പിടി വാക്കുകള്‍
പെറുക്കി ക്കൂട്ടി സമ്മാനിക്കയാണ്........
പുഴെ,
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ഗാഡമായി..........

നിലക്കാതെ ചിലക്കുന്ന ചെല്ലപ്പനങ്കിളി,
 മനസ്സ് മദിച്ചിടും സൗന്ദര്യം; സൗരഭ്യം;
ഞാനസൂയ പൂണ്ടതെത്ര!
 എന്‍ താളുകള്‍ നിറച്ചതെത്ര!

ഇന്ന്,
ഗതികിട്ടാതലയുന്ന പ്രേതം കണക്കെ നീ,
പൊട്ടിച്ചിരി തേങ്ങലാകും
ചിലപ്പോള്‍ മൗനം
ഭ്രാന്തിയെപ്പോലെ,
ഞാനും ............

നിന്നിലാഴുന്ന ദംഷ്ട്രകള്‍ ......
നിന്‍ മാറിടം പിളര്‍ക്കുമ്പോള്‍
ഉള്ളിലുയരുന്ന തേങ്ങലുകള്‍ ഞാനറിയുന്നു.
പക്ഷെ, പുഴെ
ഞാന്‍ നിന്‍ പ്രണയിനി
കൈ കാലുകള്‍ ബന്ധിച്ച ഭ്രാന്തി,
വായില്‍  മന്തുള്ള രോഗി,
രക്തമാറ്റ തൂലികക്കുടമ,
കണ്ണുകള്‍  മൂടിക്കെട്ടിയന്ധ-
സമ്രാജ്യതിന്നടിമ.
എന്നിട്ടും പുഴെ,
ഞാന്‍ നിന്നെ പ്രണയിച്ചിടുന്നു
ഗാഡമായി.........

കാത്തുനില്‍ക്കുക നാമിരുവരും
അസ്തമയം കഴിഞ്ഞില്ല- കാണുക.
ഇനിയുമുണ്ടാം
ഒരു തുള്ളി ഉറവയെങ്കിലും
ഉരുകുമീ വേനലില്‍ ഒരു മഴയെങ്കിലും
അല്ലൈകിലെന്ത്!
പുഴെ ,
നമുക്കൊരുമിക്കാം........
അതെ,പുഴെ,
ഞാനിനിയും പ്രണയിക്കും
നിന്നെ മാത്രം!..........